കർഷക സമരം ശക്തമാക്കാൻ ആംആദ്മി പിന്തുണ…

Written by

ന്യൂഡൽഹി ∙ കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി യുപിയിൽ നിന്നുള്ള കർഷക നേതാക്കൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ചർച്ച നടത്തി. കർഷക നിയമങ്ങൾ കർഷകരുടെ മരണ വാറന്റാണെന്ന് അദ്ദേഹം യോഗശേഷം പറഞ്ഞു.

ചർച്ചയിലെ തീരുമാനം അനുസരിച്ച് 28ന് മീററ്റിൽ നടക്കുന്ന ‘കിസാൻ മഹാപഞ്ചായത്തി’ൽ കേജ്‌രിവാൾ പങ്കെടുക്കും. യുപിയിൽ 2022ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് കേജ്‌രിവാൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സ്വന്തം ഭൂമിയിൽ കർഷകനെ അടിമകളാക്കുന്ന തരത്തിലാണ് നിയമങ്ങൾ. സ്വാമിനാഥൻ കമ്മിഷൻ പറഞ്ഞതു പ്രകാരം 23 വിളകൾക്കും കുറഞ്ഞ താങ്ങുവില നിയമം മൂലം ഉറപ്പാക്കുകയും വേണം.  ഡൽഹി മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.

Article Tags:
· · ·
Article Categories:
News

Leave a Reply

Your email address will not be published. Required fields are marked *